Gulf News

കുവൈത്തില്‍ സ്വകാര്യമേഖലയിലെ വിദേശികള്‍ക്കും ഓണ്‍ലൈന്‍ വഴി വിസ പുതുക്കാം

കുവൈത്തില്‍ സ്വകാര്യമേഖലയിലെ വിദേശികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തില്‍ വിസ പുതുക്കാന്‍ അവസരം ഒരുങ്ങുന്നു. ഇതനുസരിച്ചു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ താമസ രേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള സംവിധാനം മാര്‍ച്ച് ഒന്നു മുതല്‍ നടപ്പില്‍ വരും. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മ'അറഫിയാണു ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.