Gulf News

ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക വിലക്ക്

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ താല്‍ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയാതായി കുവൈത്ത് സര്‍ക്കാരിന്റെ കമ്യൂണിക്കേഷന്‍ സെന്ററും വ്യോമയാന വകുപ്പും അറിയിച്ചു. കഴിഞ്ഞ ദിവസം കുവൈത്ത്-ഇന്ത്യ വ്യോമയാന വകുപ്പു മന്ത്രിതല ചര്‍ച്ച നടന്നതായും പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാകും എന്നുമാണ് ലഭിക്കുന്ന സൂചന. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.