Gulf News

തൊഴിലാളി ലെവി പുനഃപരിശോധന ഉടനില്ലെന്ന് സൗദി

തൊഴിലാളികളുടെ ലെവി പുനഃപരിശോധന ഇപ്പോഴില്ലെന്ന് സൗദി ധനകാര്യമന്ത്രി. നിലവിലെ പല പദ്ധതികളും സംരംഭങ്ങളും പുനഃപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ലെവി പുനഃപരിശോധനയെക്കുറിച്ച് ആലോചനയില്ല. പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ മാത്രമേ അതിനെക്കുറിച്ച് ആലോചിക്കുകയുള്ളു എന്നും സൗദി ധനകാര്യമന്ത്രി പറഞ്ഞു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.