Gulf News

കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ തിങ്കളാഴ്ച മൂന്ന് മലയാളികള്‍ മരിച്ചു

കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ തിങ്കളാഴ്ച മൂന്ന് മലയാളികള്‍ മരിച്ചു. എറണാകുളം, കോതമംഗലം, കീരന്‍പാറ സ്വദേശിനി തെക്കേക്കുടി ബിജി ജോസ് ദമാമില്‍ കോവിഡ് ബാധിച്ചു മരിച്ചു. 52 വയസായിരുന്നു. 25 വര്‍ഷമായി അല്‍ ഹസയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. വലപ്പാട് മനയില്‍ ചെറിയ പുരയില്‍ അദീബ് മസ്‌കറ്റില്‍ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന്‍ ആചാരി റിയാദില്‍ മരിച്ചു. 63 വയസായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ്-19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 260 ആയി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.