മരിച്ചു പോയ ജീവനക്കാർക്കും ശമ്പളം കൊടുക്കുന്ന ഒരു സ്ഥാപനം
മരിച്ചു പോയ ജീവനക്കാർക്കും ശമ്പളം കൊടുക്കുന്ന ഒരു സ്ഥാപനമുണ്ട് ഉമ്മൽ ഖുവൈനിൽ. സാദ് പ്രീ കാസ്റ്റ് എന്ന രണ്ട് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മരിച്ചു പോയ ജീവനക്കാരുടെ വീടുകളിലേക്ക് വർഷങ്ങളായി മുടങ്ങാതെ ശമ്പളം എത്തിക്കുന്നത്. ഗൾഫിൽ കമ്പനികൾ പൊതുവെ പ്രവാസികളെ ചൂഷണം ചെയ്യുന്നു എന്ന് പലപ്പോഴും കേൾക്കുന്നതിനിടയിൽ ആണ് അതേ പ്രവാസ ലോകത്ത് നിന്ന് ഇങ്ങനെ ഒരു നന്മയുടെ കഥ കേൾക്കുന്നത്.