ഏറ്റവും വലിയ വായനശാല ഇനി യുഎഇയ്ക്ക് സ്വന്തം; 30 ഭാഷകളില്‍ 10ലക്ഷത്തിലധികം പുസ്തകം
മേഖലയിലെ ഏറ്റവും വലിയ വായനശാല എന്ന ബഹുമതി ഇനി യുഎഇയ്ക്ക് സ്വന്തം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നാടിന് സമര്‍പ്പിച്ച മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി നിര്‍മ്മിതികൊണ്ടും പുസ്തകങ്ങളുുടെ വൈവിധ്യങ്ങളാലും ശ്രദ്ധാ കേന്ദ്രമാവുകയാണ്.