Gulf News

ഗള്‍ഫില്‍ വീണ്ടും വന്‍ നയതന്ത്ര മാറ്റം

ദുബായ്: ഗള്‍ഫില്‍ വീണ്ടും വന്‍ നയതന്ത്ര മാറ്റം . ഉപരോധങ്ങളില്‍ ഇളവ് വരുത്തി സൗദി അറേബ്യ ഖത്തറുമായുള്ള അതിര്‍ത്തി തുറന്നു. ജിസിസി ഉച്ചകോടി ഇന്ന് സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം . തര്‍ക്കം തുടരുന്ന വിഷയങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.