Gulf News

സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുമെന്നത് വ്യാജവാര്‍ത്തയെന്ന് മന്ത്രാലയം

സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ ആലോചിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് ഔദ്യോഗികമെന്നും മറ്റുള്ളവ വിശ്വസിക്കരുതെന്നും തൊഴില്‍ സാമൂഹ്യ മന്ത്രാലയം അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.