Gulf News

രാജ്യത്ത് അസഹിഷ്ണുതയുടെ കാലമെന്ന് രാഹുല്‍ ഗാന്ധി

കഴിഞ്ഞ നാലര വര്‍ഷമായി ഇന്ത്യ അസഹിഷ്ണുതയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ ലാഭത്തിനായി രാജ്യം വിഭജിക്കപ്പെടുന്നു. അടുത്ത തിരഞ്ഞെടുപ്പോടുകൂടി കോണ്‍ഗ്രസ് പഴയ ഇന്ത്യയെ വീണ്ടെടുക്കുമെന്നും രാഹുല്‍ഗാന്ധി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പറഞ്ഞു. വന്‍ ജനക്കൂട്ടമാണ് രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ ദുബായ് സ്റ്റേഡിയത്തിലെത്തിയത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.