Gulf News

ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ക്ക് മൂന്നാം സ്ഥാനം

റിയാദ്: സൗദി അറേബ്യയിലെത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ക്ക് മൂന്നാം സ്ഥാനം. ഈ വര്‍ഷം സീസണ്‍ ആരംഭിച്ചതിന് ശേഷം 2.8 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകര്‍ പുണ്യ ഭൂമി സന്ദര്‍ശിച്ചു. നാലു മാസത്തിനിടെ 25കോടി 55 ലക്ഷം ഉംറ വിസകളാണ് വിതരണം ചെയ്തതെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആറു ലക്ഷം പേരെത്തിയ പാക്കിസ്ഥാനില്‍ നിന്നാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. രണ്ടാം സ്ഥാനം 3.94 ലക്ഷം തീര്‍ഥാടകരെത്തിയ ഇന്തോനേഷ്യക്കാണ്. മലേഷ്യ, യമന്‍, അള്‍ജീരിയ, ഈജിപ്ത്, തുര്‍ക്കി, യു എ ഇ, ബംഗഌദേശ് എന്നിവിടങ്ങളില്‍ നിന്നും ഈ സീസണില്‍ തീര്‍ഥാടകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു. കാണാം കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍- ഗള്‍ഫ് ടൈം.