യുഎഇ വിസ നിയമങ്ങൾ പരിഷ്കരിക്കുന്നു
മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, റിമോട്ട് വർക്ക് വിസ തുടങ്ങിയ ശ്രദ്ധേയമായ മാറ്റങ്ങളോടെ യുഎഇ വിസ നിയമങ്ങൾ പരിഷ്ക്കരിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന യുഎഇ മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനങ്ങൾക്കു അനുമതി നൽകിയിരിക്കുന്നത്.എല്ലാ രാജ്യത്തു നിന്നും ഉള്ളവർക്ക് യുഎഇയിൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.