Gulf News

അടുത്ത തിങ്കളാഴ്ച മുതല്‍ ജിദ്ദയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ജല വിതരണം മുടങ്ങും

അടുത്ത തിങ്കളാഴ്ച മുതല്‍ ജിദ്ദയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ജല വിതരണം മുടങ്ങുമെന്ന് ജിദ്ദ വാട്ടര്‍ കമ്പനി. അഞ്ച്ദിവസത്തോളം ജലവിതരണം മുടങ്ങും. കിംഗ് ഫഹദ് റോഡും സാരീ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലത്തെ പാലത്തിന്റെ അറ്റകുറ്റപണി നടക്കുന്നത് കാരണമാണ് ജലവിതരണം മുടങ്ങുക.