വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്‌കാനിങ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്. അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം പാക് കസറ്റഡിയിലായിരിക്കെ അഭിനന്ദന്റെ ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും അവര്‍ ഘടിപ്പിച്ചിട്ടില്ലെന്നും സ്‌കാനിങ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.