Specials India-Pak Conflict

വ്യോമസേന ആക്രണം; കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് ബിജെപി -കോണ്‍ഗ്രസ് വാക് പോര്. 250ല്‍ അധികം ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെട്ടു. എവിടെ നിന്നാണ് അമിത്ഷായ്ക്ക് ഈ കണക്ക് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു. ലോകമാധ്യമങ്ങളിലൊന്നും ബാലാക്കോട്ട് ആക്രമണത്തിലെ മരണസംഖ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.