കശ്മീരിലെ ഹന്ദ്വാരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി: കശ്മീരിലെ ഹന്ദ്വാരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍ കൂടി മരിച്ചതോടെ ഏറ്റുമുട്ടലില്‍ മരിച്ച ജവാന്മാരുടെ എണ്ണം ആറായി. കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.