ബാലാകോട്ട് വ്യോമാക്രണം: മരണസംഖ്യയേപ്പറ്റി ഔദ്യോഗിക കണക്കുകള്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിലെ മരണസംഖ്യയില്‍ വ്യത്യസ്ത നിലപാടുമായി കേന്ദ്ര മന്ത്രിമാര്‍. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ വ്യോമസേന ലക്ഷ്യംവച്ച ക്യാമ്പില്‍ മുന്നീറിലധികം ഭീകരന്മാരുണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയെ കടല്‍മാര്‍ഗം ആക്രമിക്കാന്‍ ഭീകരവാദികള്‍ക്ക് പദ്ധതിയുണ്ടെന്ന് നാവിക സേന മേധാവി സുനില്‍ ലാംബ പറഞ്ഞു.