ഇന്ത്യയെ കടല്‍മാര്‍ഗം ആക്രമിക്കാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ പരിശീലനം നല്‍കുന്നു: സുനില്‍ ലാംബ
ന്യൂഡല്‍ഹി: ഇന്ത്യയെ കടല്‍മാര്‍ഗം ആക്രമിക്കാന്‍ ഭീകരവാദികള്‍ക്ക് പാകിസ്താന്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. കശ്മീരിലെ ത്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.