28 വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിതപ്പോള്‍
കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ആയുസ് കണക്കാക്കുന്നത് ഏകദേശം മുപ്പത് തൊട്ട് നാല്‍പത് വര്‍ഷങ്ങള്‍ വരെയാണ്. കേരളത്തില്‍ ഇനി ഭാവിയില്‍ വരാന്‍ പോകുന്ന പ്രശ്‌നങ്ങളിലൊന്ന് ഇത്തരത്തിലുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പൊളിക്കുന്നതും അതുമൂലമുണ്ടാകുന്ന കോണ്‍ക്രീറ്റ് മാലിന്യം സംസ്‌കരിക്കുന്നതുമാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം വീടുകള്‍ പൊളിക്കുന്നത് പരമാവധി ഒഴിവാക്കിക്കൊണ്ട് അതിനെ പുതുക്കിപ്പണിയുക എന്നതിലൂടെയാണ്. അത്തരത്തില്‍ 28 വര്‍ഷം പഴക്കമുള്ള 'പി.കെ ഹൗസ്' പുതുക്കിപ്പണിത വിശേഷങ്ങളാണ് ഇത്തവണ മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 122