പ്രളയത്തെ അതിജീവിക്കുന്ന വീടുകള്‍ എങ്ങനെ നിര്‍മ്മിക്കാം
മഹാമാരിയും തുടര്‍ന്നുണ്ടായ പ്രളയവും കേരളത്തിന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നമ്മുടെ തന്നെ ചെയ്തികളുടെ ഫലമായിരുന്നു കടന്നുപോയ പ്രളയം. എന്നാല്‍ ഇനിയൊരു പ്രളയത്തില്‍ തകര്‍ന്നടിയാതെയിരിക്കണം നമ്മുടെ നിര്‍മ്മിതികള്‍. പ്രളയ ദുരിത ബാധിതര്‍ക്കായി തണല്‍ വടകര ഒരുക്കിയ വീട് കേരളത്തിനാകെ മാതൃകയാണ്. വയനാട് ജില്ലയിലെ പൊഴുതല പഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വീട് പ്രളയാന്തര അതിജീവനത്തിന്റെ ആദ്യ ചിത്രമാണ്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 87.