ചൂടില്‍ നിന്നു രക്ഷ നേടാന്‍ ഡബിള്‍ വാള്‍ കൊടുത്ത് നിര്‍മിച്ച തോപ്പില്‍ വീട്
ചൂടുകുറഞ്ഞ വീടുകള്‍ നിര്‍മിക്കാനാണ് നമ്മള്‍ ഏറ്റവും കുടുതല്‍ ശ്രദ്ധിക്കാറുള്ളത്. അത്തരത്തില്‍ വീടിനെ ചൂടില്‍ നിന്നു സംരക്ഷിക്കുന്നതിനു വേണ്ടി ഡബിള്‍ വാള്‍ കൊടുത്ത് നിര്‍മിച്ചിരിക്കുകയാണ് മലപ്പുറം കോട്ടയ്ക്കലിലെ തോപ്പില്‍ വീട്. രണ്ട് ചുവരുകള്‍ക്കിടയിലൂടെയുള്ള എയര്‍ ക്യാവിറ്റിയാണ് വീടിനെ തണുപ്പിക്കുന്നത്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 140.