മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: രണ്ടാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഇന്ന് തുടക്കമാകും. ബുധനാഴ്ച കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്തും കെ.മുരളീധരന് എം.എല്‍.എയും എ.ഡി.ജി.പി ബി സന്ധ്യയും ചേര്‍ന്ന് പതാക ഉയര്‍ത്തി. അക്ഷരോത്സവത്തോടനുബന്ധിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത മറാത്ത കഫെ നാടകം ശ്രദ്ധേയമായി.