മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തുടക്കമായി
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തുടക്കമായി. തിരുവനന്തപുരം കനകക്കുന്നില്‍ അക്ഷരോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം ഒരുക്കിയ മാതൃഭൂമിയെ അഭിനന്ദിക്കുന്നു. സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ വായനയ്ക്കും പഠനത്തിനും വലിയ സ്ഥാനമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാതന്ത്രത്തിലേക്കുള്ള താക്കോലാണ് അക്ഷരമെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ്, ഓസ്ട്രേലിയന്‍ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ പ്രൊഫസര്‍ ജര്മെയ്ന് ഗ്രീര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.