എന്ത് എഴുതണമെന്ന് മെഷീനുകള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്: എം മുകുന്ദന്
തിരുവനന്തപുരം: എന്ത് എഴുതണമെന്ന് മെഷീനുകള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് എം മുകുന്ദന്. വായനക്കാരന്റെ അഭിരുചികള്‍ മെഷീനുകളിലൂടെ ശേഖരിക്കപ്പെടുകയാണ്. എഡിറ്ററുടെ റോള്‍ യന്ത്രം നിര്‍വഹിക്കുന്ന നാളുകളാണ് വരുന്നതെന്നും മുകുന്ദന് പറഞ്ഞു.