ചിരിയും ചിന്തയും നിറച്ച് 'ക' ഫെസ്റ്റിവലില്‍ ഇന്നസെന്റെത്തി
തിരുവനന്തപുരം: ചിരിയും ചിന്തയും നിറച്ച് 'ക' ഫെസ്റ്റിവലില്‍ ഇന്നസെന്റെത്തി. ക്യാന്‍സര്‍ വീട്ടിലെ ചിരി എന്ന സെഷനിലാണ് നടന്‍ ഇന്നസെന്റും ഭാര്യ ആലീസും പങ്കെടുത്തത്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഇന്നസെന്റിന്റെ ആത്മകഥയായ ക്യാന്‍സര്‍ വാര്‍ഡിലെ ചിരിയുടെ 15ാം പതിപ്പും പ്രകാശനം ചെയ്തു.