മാതൃഭൂമി അക്ഷരോത്സവത്തില്‍ എഴുത്തുകാരി ശഹദ് അല്റാവിക്കായി പിറന്നാള്‍ ആഘോഷം
തിരുവനന്തപുരം: മാതൃഭൂമി അക്ഷരോത്സവത്തിന്റെ ആകര്‍ഷണമായി മാറുകയാണ് ഇറാനിയന്‍ എഴുത്തുകാരിശഹദ് അല്‍റാവി. തന്റെ പിറന്നാളാഘോഷത്തിനായി അല്‍റാവി എത്തിയത് കേരളീയ വേഷത്തില്‍. സെറ്റും മുണ്ടും ഉടുത്ത് കനകക്കുന്നിലെത്തിയ അല്റാവിക്ക് വായനക്കാരും മാതൃഭൂമിയും പിറന്നാളാശംസകള്‍ നേര്‍ന്നു. പ്രിയ എഴുത്തുകാരിയുടെ പിറന്നാള്‍ ദിനമാണെന്ന് അറിഞ്ഞതോടെ വായനക്കാര്‍ ആശംസകള്‍ നേര്‍ന്നു. സെറ്റും മുണ്ടും അണിഞ്ഞ് മലയാള മങ്കയായെത്തിയ അല്റാവിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. മികച്ച സാഹിത്യാസ്വാദകരാണ് കേരളീയരന്നെന്നും കേരളത്തിന്റെ സ്നേഹവായ്പില്‍ അതിയായ സന്തോഷമുണ്ടെന്നും ശഹദ് അല്‍റാവി പറഞ്ഞു.