കൊറോണയില്‍ വലഞ്ഞ് വാണിജ്യ വ്യവസായ മേഖല
ലോകത്തെ ഉലച്ച കൊറോണ ബാധ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. കേരളത്തിന്റെ പ്രധാന വാണിജ്യ മേഖലയായ ചെറുകിട വ്യവസായ മേഖല തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ ആണ്. ഓട്ടോമൊബൈല്‍ മേഖല, കയറ്റുമതി, സ്വര്‍ണ വില്‍പന മേഖല, നിര്‍മാണ മേഖല തുടങ്ങിയവയെല്ലാം സമാന സാഹചര്യമാണ് നേരിടുന്നത്. ഈ അവസ്ഥയില്‍ തങ്ങളുടെ നിവേദനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വയ്ക്കുകയാണ് അതത് മേഖലകളിലെ പ്രതിനിധികള്‍ മണി ന്യൂസിലൂടെ. മണിന്യൂസ് എപ്പിസോഡ്: 171