മുടങ്ങി കിടന്ന ഭവന പദ്ധതികൾ പൂർത്തിയാക്കാൻ കേന്ദ്ര സഹായം ലഭിക്കും
മുടങ്ങി കിടന്ന ഭവന പദ്ധതികൾ പൂർത്തിയാക്കാൻ കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിൽ കേരളത്തിൽ നിന്ന് ഒരു കോടി രൂപവരെയുള്ള ഇത്തരത്തിലുള്ള പാക്കേജുകൾക്ക് സഹായം ലഭിക്കും. എന്നാൽ ഇത്തരം പദ്ധതികൾ കൂടുതലും മറ്റ് സംസ്ഥാനങ്ങളിൽ ആണെന്നതിനാൽ അവിടെയാകും കൂടുതൽ പണം എത്തുക. അതെ സമയം സാധാരണക്കാരേക്കാൾ മധ്യ വർഗത്തിനും ഉപരി മധ്യ വർഗത്തിനുമാകും ഈ പദ്ധതിയുടെ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുക എന്നാണ് കരുതുന്നത്. മണിന്യൂസ്. എപ്പിസോഡ്: 157