റബര്‍ വില കിലോയ്ക്ക് 150 രൂപ
റബര്‍ വില ഏറെക്കാലത്തിന് ശേഷം കിലോയ്ക്ക് 150 രൂപയിലെത്തി. എന്നാല്‍ വിപണിയില്‍ റബര്‍ കിട്ടാനില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര വിപണിയിലുണ്ടായ അനുകൂല മാറ്റത്തിനൊപ്പം ചരക്ക് കിട്ടാനില്ലാത്തതുമാണ് ടയര്‍ കമ്പനികളെ ആഭ്യന്തര വിപണിയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകിരിക്കാന്‍ കാരണമാക്കിയത്. വിലയില്ലാത്തതുമൂലം കര്‍ഷകര്‍ മിക്കവരും ടാപ്പിങ് നിര്‍ത്തിയിരിക്കുകയായിരുന്നു. മണിന്യൂസ്, എപ്പിസോഡ്: 147.