News Agriculture

താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ; കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല

ആലപ്പുഴ: താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്ന് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴങ്ങാത്തതാണ് കാരണം. നെല്‍ പാടശേഖര സമിതികള്‍ക്ക് സമാനമായി താറാവ് കര്‍ഷകര്‍ക്കും പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നും ആവശ്യം. ഇന്‍ഷുറന്‍സ് കമ്പനിയുമായി ചര്‍ച്ച തുടരുകയാണെന്ന് മന്ത്രി കെ. രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.