News Agriculture

പുതിയ മൂന്ന് ഇനം കുരുമുളക് വികസിപ്പിച്ച് വയനാട് സ്വദേശി ബാലകൃഷ്ണന്‍

വയനാട്: സ്വന്തമായ പരീക്ഷണങ്ങളിലൂടെ കാര്‍ഷിക ശാസ്ത്രജ്ഞനായി മാറിയ പരമ്പരാഗത കര്‍ഷകനാണ് വയനാട് കമ്മനയിലെ ബാലകൃഷ്ണന്‍. മൂന്നു പുതിയ കുരുമുളക് ഇനങ്ങളും ഒരു മഞ്ഞള്‍ ഇനവുമാണ് ബാലകൃഷ്ണന്‍ വികസിപ്പിച്ചെടുത്തത്. കാര്‍ഷിക രംഗത്തെ നേട്ടങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ഈ കര്‍ഷകനെ തേടി എത്തിയിട്ടുണ്ട്.