News Agriculture

തിരുവല്ല കവിയൂര്‍ പുഞ്ച കൃഷിക്കായി ഒരുങ്ങുന്നു

തിരുവല്ല: വര്‍ഷങ്ങളായി തരിശ്ശായി കിടന്ന തിരുവല്ല കവിയൂര് പൂഞ്ച കൃഷിയ്ക്കായി ഒരുങ്ങുന്നു. കവിയൂര്‍ വലിയ തോടിന്റെയും കുറ്റപ്പുഴത്തോടിന്റെയും പുനരുദ്ധാരണം സാധ്യമാക്കിയാണ് മൂവായിരം ഏക്കറിലധികം വരുന്ന കവിയൂര്‍ പുഞ്ച കൃഷിയ്ക്ക് തയ്യാറെടുക്കുന്നത്. ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി കൃഷി നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഹരിതകേരള മിഷനും കൈകോര്‍ത്ത് കവിയൂര്‍ പുഞ്ചയുടെ വീണ്ടെടുപ്പിനു ശ്രമം തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ കവിയൂര്‍ വലിയ തോടിന്റെ കുന്നന്താനം മുളക്കുടിച്ചാല് മുതല്‍ കറ്റോട്ട് വരെ നീണ്ട 8 കിലോമീറ്റര്‍ മാലിന്യങ്ങളും പോളയും നീക്കി ഒഴുക്ക് വീണ്ടെടുത്തു. പിന്നീടാണ് തിരുവല്ല നഗരസഭാ പരിധിയിലുള്ള കുറ്റപ്പുഴതോട് നവീകരിച്ചത്. അടുത്തമാസം കൃഷി ആരംഭിക്കുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേര്‍ന്ന് ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.