News Agriculture

ജൈവപച്ചക്കറി കൃഷി വിളവെടുപ്പ് ആഘോഷമാക്കി ആറ്റുകാട് എഎല്‍പി സ്‌കൂള്‍

ഇടുക്കി: ജൈവ പച്ചക്കറി കൃഷിപ്പെരുമയില്‍ മൂന്നാറിലെ ആറ്റുകാട് എ.എല്‍.പി സ്‌കൂള്‍. വിദ്യാലയത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റി. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടുകൂടിയാണ് വിദ്യാലയത്തില്‍ ജൈവകൃഷി രചിച്ചത്.