News Agriculture

അവോക്കാഡോ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു

ബെംഗളൂരു: അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് മികച്ച പരിശീലനവും മാര്‍ഗ നിര്‍ദേശവും നല്‍കുകയാണ് കര്‍ണാടകയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടി കള്‍ച്ചറല്‍ റിസേര്‍ച്. സൂപ്പര്‍ഫുഡ് ആയി കണക്കാക്കുന്ന അവോക്കാഡോയില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും പരിശീലനം കിട്ടി തുടങ്ങിയതോടെ കൂടുതല്‍ കര്‍ഷകര്‍ ഈ കൃഷിയിലേക്കു തിരിയുകയാണ്.