News Agriculture

കൂണ്‍ കൃഷിയുടെ മികച്ച മാതൃക പങ്കുവച്ച് തിരുവല്ല സ്വദേശിനി ബിന്ദു സനില്‍

തിരുവല്ല: കൂണ്‍ കൃഷിയില്‍ മികച്ച നേട്ടം കരസ്ഥമാക്കുകയാണ് തിരുവല്ല കുറ്റൂര്‍ സ്വദേശിനി ബിന്ദു സനില്‍. വീട്ടമ്മയായ ബിന്ദു കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ രംഗത്ത് സജീവമാണ്. കൃത്യമായ പരിചരണവും ശ്രദ്ധയുമാണ് കൂണ്‍കൃഷിയുടെ വിജയത്തിനു പിന്നിലെന്ന് ഈ വീട്ടമ്മ പറയുന്നു. വീടിനോട് ചേര്‍ന്ന മുറിയിലാണ് ബിന്ദുവിന്റെ കൂണ്‍ കൃഷി. സഹായത്തിനായി ഭര്‍ത്താവ് സനില്‍ കുമാറും മക്കളും രംഗത്തുണ്ട്.