News Agriculture

അതിജീവന വഴി തേടി കൃഷി ഭൂമിതന്നെ ഒലിച്ചുപോയ കര്‍ഷകന്‍ ബിനു ഫിലിപ്പ്

മലപ്പുറം: അതിജീവന വഴി തേടി കൃഷി ഭൂമിതന്നെ ഒലിച്ചുപോയ നിലമ്പൂര്‍ പോത്തുകല്ലിലെ കുടിയേറ്റ കര്‍ഷകന്‍ ബിനു ഫിലിപ്പ്. ഓഫീസുകള്‍ പലതും കയറിയിറങ്ങിയെങ്കിലും ജീവിതം അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ പകരം ഭൂമി നല്‍കിയാല്‍ അധ്വാനിച്ച് വീണ്ടും പൊന്നുവിളയിക്കാമെന്ന ആത്മവിശ്വാസം മാത്രമാണ് ഇപ്പോള്‍ ഈ കര്‍ഷകന്റെ സമ്പാദ്യം.