News Agriculture

പക്ഷികള്‍ നെല്‍കൃഷി നശിപ്പിക്കുന്നു; കുമരകം മേഖലയിലെ കര്‍ഷകര്‍ ആശങ്കയില്‍

കോട്ടയം: പക്ഷികള്‍ നെല്‍കൃഷി നശിപ്പിക്കുന്നതുമൂലം കടുത്ത ആശങ്കയിലാണ് കോട്ടയം കുമരകം മേഖലയിലെ കര്‍ഷകര്‍. അധികൃതര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയാകും ബാക്കിയാവുക.