News Agriculture

ലോക്ക്ഡൗണില്‍ വെറ്റില കര്‍ഷകര്‍ ദുരിതത്തില്‍

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വിപണി ഇല്ലാതായതോടെ ദുരിതത്തിലാണ് വെറ്റില കര്‍ഷകര്‍. പണിക്കൂലി പോലും മുതലാകാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. സംഭരിച്ച് വയ്ക്കാന്‍ കഴിയാത്ത വെറ്റിലകള്‍ വാഴയ്ക്ക് വളമാക്കുന്നതാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു.