News Agriculture

കോവിഡ് കാലം പ്രതിസന്ധിയിലാക്കി; വരുമാനം നഷ്ടപ്പെട്ട കലാകാരന്മാര്‍ കൃഷിയിലേക്ക്

പാലാക്കാട്: കൊറോണയില്‍ കുടുങ്ങി ഉത്സവ സാംസ്‌ക്കാരിക പരിപാടികള്‍ ഇല്ലാതായതോടെ വരുമാനം നഷ്ടപ്പെട്ട കലാകാരന്മാരും കൃഷിയിലേക്ക് തിരിയുകയാണ്. ഒറ്റപ്പാലത്തെ ഒരുകൂട്ടം കലാകാരന്‍മാരാണ് തൊഴില്‍ സേന രൂപവത്കരിച്ച് മണ്ണിന്റെ താളത്തിനൊപ്പം കൂടിയത്.