News Agriculture

കാര്‍ഷിക പൈതൃകം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തില്‍ സിപിഎം

കാസര്‍കോട്: കോവിഡ്-19 കാലത്ത് കേരളത്തിന്റെ കാര്‍ഷിക പൈതൃകം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും. സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ജില്ലയില്‍ മാത്രം 4000 ഏക്കറോളം ഭൂമിയിലാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൃഷി ഇറക്കിയിരിക്കുന്നത്.