News Agriculture

നൃത്തത്തോടൊപ്പം കൃഷിയിലും സമയം കണ്ടെത്തി സുമ നരേന്ദ്ര

അടൂര്‍: അടുക്കളത്തോട്ടമായി തുടങ്ങിയ പച്ചക്കറി കൃഷി ഇന്ന് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചതിന്റെ ആത്മ സംതൃപ്തിയിലാണ് അടൂര്‍ സ്വദേശിനി സുമ നരേന്ദ്ര. വിവിധയിനം പയര്‍, വഴുതന, ചീര, തക്കാളി അടക്കം ഒട്ടനവധി പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് നൃത്താധ്യാപിക കൂടിയായ സുമ സ്വന്തം മട്ടുപ്പാവില്‍ ഒരുക്കിയിരിക്കുന്നത്.