News Agriculture

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ നൂറ് മേനി വിളയിച്ച് തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകള്‍ കൂടുതല്‍ ഹരിതാഭമാവുകയാണ്. കോവിഡ് കാലത്തും കാര്‍ഷിക സമൃദ്ധിയുടെ നല്ല കാഴ്ച്ച പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയില്‍. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ നൂറ് മേനി വിളയിച്ചാണ് സ്‌പെഷ്യല്‍ സബ് ജയില്‍ മാതൃകയാകുന്നത്.