കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കൃഷിയില്‍ മികച്ച വിളവ്
കൊല്ലം: കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കൃഷിയില്‍ മികച്ച വിളവ്. ഡി.വൈ.എഫ്.ഐ കൊല്ലം പോര്‍ട്ട് ലോക്കല്‍ കമ്മറ്റിയാണ് കൃഷി നടത്തിയത്. സ്വകാര്യ വ്യക്തിയുടെ മുപ്പത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. മരച്ചീനി, വെണ്ട, മുളക്, പടവലം, തക്കാളി ചീര എന്നുവേണ്ട മുപ്പതോളം പച്ചക്കറി തൈകള്‍ നട്ടു. ഒടുവില്‍ കൃഷിയില്‍ നൂറുമേനി വിജയമാണ് കൃഷിയില്‍ നിന്നുണ്ടായത്.