കാപ്പി ഉത്പാദനത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വയനാട് സ്വദേശി അശോക് കുമാര്‍
വയനാട്: കാപ്പി ഉത്പാദനത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വയനാട്ടിലെ ഒരു കര്ഷകന്. കല്‍പ്പറ്റ, മുട്ടില്‍ സ്വദേശി അശോക് കുമാറാണ് ഒരേക്കര്‍ സ്ഥലത്തു നിന്ന് ഒന്നര ടണ്ണോളം കാപ്പിപ്പരിപ്പ് ഉത്പാദിപ്പിക്കുന്നത്. നാലു വര്‍ഷം കൊണ്ട് ഉത്പാദനം രണ്ടു ടണ്ണാക്കാന്‍ കഴിയുമെന്നാണ് അശോക് കുമാറിന്റെ പ്രതീക്ഷ.