News Agriculture

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ദുരിതക്കയത്തില്‍ തന്നെ

മുംബൈ: ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്ക് ഒരുപാട് വാഗ്ദാനങ്ങളുമായെത്തും. വിജയിച്ച് പോയാല്‍ ആരും ഗ്രാമങ്ങളിലേക്കോ വയലുകളിലേക്കോ എത്തിനോക്കാറുപോലുമില്ല. ഇതെല്ലാം കൊണ്ട് തന്നെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ മരണത്തില്‍ അഭയം തേടി തുടങ്ങി. അതിപ്പോഴും തുടരുകയാണ്.