കൃഷി ഓഫീസറുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകർ
പാലക്കാട്: കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറിനോട് പാലക്കാട് മുതലമടയിലെ കര്‍ഷകരുടെ അഭ്യര്‍ത്ഥനയാണ് ഇനി. മാംഗോ സിറ്റിക്ക് പുത്തനുണര്‍വ് നല്കിയ കൃഷി ഓഫീസറുടെ സ്ഥലം മാറ്റം റദ്ദാക്കണെന്നാണ് കര്‍ഷകരുടെ ആവശ്യം. കൊറോണ കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് കൃഷി മന്ത്രി തന്നെ അഭിനന്ദനമറിയിച്ച സുജിത് ദാസിനെ മുതലമടയില്‍ നില നിര്‍ത്തണം എന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ പറയുന്നത്.