News Agriculture

റംസാന്‍ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകര്‍ ലോക്ക്ഡൗണില്‍ ദുരിതത്തില്‍

കോഴിക്കോട്: റംസാന്‍ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തില്‍ ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തും പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരാണ് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാതിരുന്നതോടെ ദുരിതത്തിലായിരിക്കുന്നത്. നിലവില്‍ വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായി പോലും കൊടുത്തു തീര്‍ക്കുകയാണ് കര്‍ഷകര്‍.