News Agriculture

പരുമല ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലെ കൃഷി വിശേഷം

പരുമല: പത്തനംതിട്ട പരുമല ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയെ വ്യത്യസ്തമാക്കുകയാണ് മുറ്റത്തെ പച്ചപ്പ്. ഗ്രോബാഗുകളില്‍ വഴുതനയും, തക്കാളിയും, പച്ചമുളകും, കോളി ഫഌറുമെല്ലാം വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. പൂര്‍ണ്ണമായും ജൈവ കൃഷി രീതിയിലാണ് പരുമല സെമിനാരിയിലെ കൃഷി. സെമിനാരിയുടെ ചുമതലക്കാരനായ ഫാദര്‍ എം.സി കുര്യാക്കോസാണ് ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ അമരക്കാരന്‍. വൈദിക സെമിനാരിയുടെ ചുമതലക്കാരനായ ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സെമിനാരി പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. പച്ചക്കറികള്‍ക്ക് കടലപിള്ളാക്കും ചാണകവും ചേര്‍ത്ത വളവും കീടനാശിയായി പുകയില കഷായും ഉപയോഗിക്കും. കടപ്ര പഞ്ചായത്ത് അനുവദിച്ച മഴ മറയില്‍ കൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഫാദര്‍ കുര്യാക്കോസും സഹപ്രവര്‍ത്തകരും.