News Agriculture

സ്‌പെഷ്യല്‍ സബ് ജയില്‍ വളപ്പിനെ പച്ചപ്പട്ടണിയിച്ച് ജീവനക്കാരും അന്തേവാസികളും

തിരുവനന്തപുരം: മണ്ണില്‍ പൊന്നുവിളയിച്ച് കാര്‍ഷിക സമൃദ്ധിയുടെ നല്ല പാഠം പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ ജീവനക്കാരും അന്തേവാസികളും. പച്ചക്കറികള്‍ക്കും മത്സ്യത്തിനും പുറമെ വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യങ്ങളും ജയില്‍ വളപ്പിനെ സമ്പന്നമാക്കുന്നു.