News Agriculture

നാടിന് അഭിമാനവും മാതൃകയും; പള്ളിവളപ്പിനെ പച്ചക്കറി കൃഷിയാല്‍ ഹരിതാഭമാക്കി അഞ്ച് യുവാക്കള്‍

ചാലക്കുടി: ഒഴിഞ്ഞു കിടക്കുന്ന പള്ളി വളപ്പിനെ ഹരിതാഭമാക്കി അഞ്ച് യുവാക്കള്‍. തൃശൂര്‍ ജില്ലയിലെ കാക്കാത്തുരുത്തി ബദര്‍ പള്ളിയുടെ വളപ്പിലാണ് ഈ യുവ കര്‍ഷകര്‍ പച്ചക്കറി കൃഷിയില്‍ പൊന്നുവിളയിച്ചത്. കറുപ്പം വീട്ടില്‍ അബ്ദുള്‍ നാസര്‍, സഹോദരന്‍ അബ്ദുള്‍ ഹക്കീം, ഏറാട്ട് പറമ്പില്‍ മുഹമ്മദ് റാഫി, കാട്ടത്ത് ഷാജഹാന്‍, തോട്ടുപറമ്പത്ത് മിര്‍ഷാദ് എന്നീ യുവാക്കളാണ്. നാടിന് അഭിമാനവും മാതൃകയുമായി മാറിയിരിക്കുന്നത്.