News Agriculture

കൃഷിയില്‍ മികവ് തെളിയിച്ച് എട്ടാം ക്ലാസുകാരി ഷഹനാ സിനു

കോഴിക്കോട്: കൃഷിയില്‍ വീണ്ടും മികവു തെളിയിക്കുകയാണ് കോഴിക്കോട്ടെ ഒരു എട്ടാം ക്ലാസുകാരി. കഴിഞ്ഞ വര്‍ഷം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കര്‍ഷകയായി കൃഷിവകുപ്പ് തിരഞ്ഞെടുത്ത തിരുവമ്പാടി സേക്രട്ട്ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹനാ സിനുവാണ് ഇക്കൊല്ലം നാല്‍പതിലേറെ വിളകള്‍ കൃഷി ചെയ്ത് മികച്ച മാതൃകയായത്.